താനൂരില്‍ ദര്‍സ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

താനൂർ:ദർസ് വിദ്യാർത്ഥികളെപീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഓമച്ചപ്പുഴ സ്വദേശി തറയിൽ ശിഹാബുദ്ദീനാ(37)ണ് താനൂർ പൊലീസ് പിടിയിലായത്. താനൂർ സിഐ എം ഐ ഷാജിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വിദ്യാർത്ഥികളെ നിരന്തരം പീഡനത്തിന് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles