കെ.പി.എസ്.ടി.എ ഏകദിന സംസ്ഥാന കണ്‍വെന്‍ഷന്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.പി.എസ്.ടി.എ) വനിതാ ഫോറത്തിന്റെ ഏകദിന സംസ്ഥാന കണ്‍വെന്‍ഷന്‍ നവംബര്‍ 10 ന് ശനിയാഴ്ച പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്ന് 500 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷെമീന ഷഫീഖ് ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, കെ പി സി സി സംസ്ഥാ ഉപാധ്യക്ഷ ലാലി വിന്‍സെന്റ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഇ പി രാധാമണി,സി ഗിരിജ, എം കെ പ്രഭാവതി, കെ എല്‍ ഷാജു, പി കെ മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.