Section

malabari-logo-mobile

യുവതിയെ ക്ഷേത്ര അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ടു; വീട്ടിലെത്തി നേരിൽ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

HIGHLIGHTS : The young woman was taken out of the temple feeding; Chief Minister of Tamil Nadu

മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യുവതിയെ അന്നദാനത്തില്‍നിന്ന് ഇറക്കി വിട്ട പ്രശ്നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. ഇതില്‍പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി.

അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത്.

sameeksha-malabarinews

മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രദേശത്ത് എത്തി 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മ്മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!