താനൂര്‍: വിവിധ ജില്ലകളില്‍ വധശ്രമം, കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ താനൂര്‍ എടക്കടപ്പുറം സ്വദേശി ഇ. അറഫാത്തിനെ (30) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
താനൂര്‍ കാരാട് സ്വദേശിയായ യുവാവിനെ തലയ്ക്ക് കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പെടെ താനൂര്‍ സ്‌റ്റേഷനില്‍ മാത്രം ആറോളം കേസുകളില്‍ പ്രതിയാണ് അറഫാത്ത്.
താനൂര്‍ എസ്.എച്ച്.ഒ ജീവന്‍ ജോര്‍ജ്, എസ്.ഐ എന്‍.ശ്രീജിത്ത് , സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ് ,കൃഷ്ണപ്രസാദ്, രജിത്ത്, അഭിമന്യു, സബറുദ്ധീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.




