പള്ളി തർക്കം; ശുപാർശ തള്ളി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ

പള്ളി തർക്കം പരിഹരിക്കാനുള്ള നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ തള്ളി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ. ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഹിത പരിശോധന നടത്തണമെന്ന കമ്മിഷൻ നിർദേശം അംഗീകരിക്കാനാകില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകണം.

കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ ദുബായിൽ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top