Section

malabari-logo-mobile

ഒഎന്‍വി പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന്

HIGHLIGHTS : Tamil poet Vairamuthu wins ONV award

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

നാല്‍പതു വര്‍ഷമായി ചലച്ചിത്ര ഗാനരചനയില്‍ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്‌കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!