Section

malabari-logo-mobile

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി റിമാന്‍ഡില്‍; ആശുപത്രിയില്‍ തുടരും

HIGHLIGHTS : Tamil Nadu Minister Senthil Balaji in remand; Will remain in the hospital

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. സെന്തില്‍ ബാലാജി ചികിത്സയില്‍ ആയതിനാല്‍ ആശുപത്രിയില്‍ തുടരും. അതേസമയം, തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ ശക്തിവെല്‍ ആണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിനിടെ, ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ തമിഴ്നാട് സെക്രട്ടറിയറ്റില്‍ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്.

sameeksha-malabarinews

അതേസമയം, ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!