Section

malabari-logo-mobile

തമിഴ്‌നാട് വ്യാജമദ്യ ദുരന്തം;മരണം13

HIGHLIGHTS : Tamil Nadu fake liquor tragedy; 13 dead

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ പതിമൂന്ന്‌പേര്‍ മരിച്ചു. സംഭവത്തില്‍ ഇതുവരെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. നാല് പോലീസുകാരെ സസ്‌പെന്റ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യദുരന്തം ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരും വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒന്‍പതുപേരുമാണ് മരിച്ചത്. വ്യാജമദ്യം കുടിച്ച 35 ഓളം പേര്‍ ചികിത്സയിലാണെന്നാണ് വിവരം.

ഈ രണ്ടു പ്രദേശത്തെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് ഐജി എന്‍ കണ്ണന്‍ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!