HIGHLIGHTS : Federation Cup: Gulveer Singh wins first gold
സ്വര്‍ണ്ണ നേട്ടവുമായി ഉത്തര്‍ പ്രദേശുക്കാരന്‍ ഗുല്‍വീര്‍ സിംഗ്. ഇരുപത്തിആറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലെറ്റിക്‌സിലെ ആദ്യ സ്വര്‍ണ്ണ നേട്ടവുമായി ഗുല്‍ വീര്‍ സിംഗ്.
പുരുഷന്‍മാരുടെ 10000 മീറ്റര്‍ ഓട്ടം 29മിനിറ്റ് 05.90സെക്കന്റില്‍ ഫിനിഷ് ചെയ്തു കൊണ്ടാണ് ഈ നെട്ടം കൈ വരിച്ചത്.യു. പി യെ പ്രധിനിധീകരിച്ച് പങ്കെടുത്ത അഭിഷേക് പാലിന് വെള്ളിയും ഡല്‍ഹിയെ പ്രധിനിധീകരിച്ച രോഹിത് പാല്‍ വെങ്കല നേട്ടവും കൈവരിച്ചു. മത്സരത്തില്‍ പങ്കെടുത്ത ആദ്യ 11 പേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മാര്‍ക്ക് മറികടന്നു.

വനിതകളുടെ 10000മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവിനാണ് സ്വര്‍ണം. എന്നാല്‍ ആര്‍ക്കും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മാര്‍ക്ക് മറികടക്കാന്‍ സാധിച്ചിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു