
കണ്ണൂര്‍: തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തില്‍ 50 കടകള്‍ കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തക്കസമയത്ത് അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമം തുടങ്ങിയതിനാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്നും കളക്ടര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് 4.55ന് നഗരസഭാ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ദേശീയപാതയിലെ ചെരിപ്പ് കട മാസ്‌ട്രോയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് ഷാലിമാര്‍ സ്റ്റോറിലും ഫണ്‍സിറ്റി, കളിപ്പാട്ട കടയിലും മൊബൈല്‍ ഷോപ്പിലും തീ പടര്‍ന്നു.ആളിപ്പടര്‍ന്ന തീ സമീപത്തെ മുഴുവന്‍ കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ പെരിങ്ങോം യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിരക്ഷ സേനാ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ കുടിവെള്ള ടാങ്കറുകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളം എത്തിച്ച് പൊലീസും നാട്ടുകാരും ഉള്‍പ്പടെ തീയണക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




