സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 5 യുവാക്കള്‍ പിടിയില്‍

നാദാപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരടക്കം 5 യുവാക്കള്‍ അറസ്റ്റില്‍. ഏറാമല പുത്തലത്ത് താഴെകുനി ആദിത്യന്‍ (19), ആയ ഞ്ചേരി സ്വദേശികളായ തയ്യില്‍ അനുനന്ദ് (18), പാറേമ്മല്‍ അരുണ്‍ (19), മഠത്തില്‍ സായൂജ് (19), മുക്ക ടത്തും വയലിലെ സായൂജ് (19) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം പോക്‌സോ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ വീട്ടില്‍വച്ച് വ്യത്യസ്ത സമയങ്ങളിലായി പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതരാണ് വടകര പൊലീസില്‍ വിവരമറിയിച്ചത്. പീഡനം നടന്നത് നാദാപുരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വടകര പൊലീസ് കേസ് നാദാപുരം പൊലീസിന് കൈമാറുകയായിരുന്നു. പ്രതികളില്‍ 2 പേര്‍ ബസ് ജീവനക്കാരാണ്.

നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിഷ്ണു, അഡീഷണല്‍ എസ്ഐ കുഞ്ഞിക്കണ്ണന്‍, കെ കെ ബിജു, കെ കെ സുനീഷ്, പൊലീസ് ഓഫീസര്‍മാരായ നിധില്‍, ഷിബിന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top