ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍; മുഴുവന്‍ റീച്ചുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തില്‍ 450 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

16 റീച്ചുകള്‍ സംസ്ഥാനത്തുണ്ട്. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രിയെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം ചിലയിടത്ത് കുറവായിരുന്നു, ഇപ്പോള്‍ പലയിടത്തും മൂന്നിരട്ടി തൊഴിലാളികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ നിതിന്‍ ?ഗഡ്കരി നിര്‍ദേശം നല്‍കി. ജനുവരിയില്‍ സംസ്ഥാനത്തെത്തുമ്പോള്‍ പ്രവര്‍ത്തി പുരോഗതി വിലയിരുത്താനും നിതിന്‍ ഗഡ്കരി സമയം കണ്ടെത്തും.

കാസര്‍കോട് – തളിപ്പറമ്പ് റീച്ച്, അഴിയൂര്‍ വെങ്ങള, വടകര എന്നിവിടങ്ങളില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ട്. ചില കരാരുകാര്‍ക്കും വീഴ്ചയുണ്ടായി. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമിതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top