
പരപ്പനങ്ങാടി ; കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെ രാസലഹരിയായ മെത്താം ഫിറ്റമിനുമായി 2 യുവാക്കൾ പരപ്പനങ്ങാടി എക്സൈസിൻ്റെ പിടിയിൽ. കണ്ണമംഗലം കുന്നും പുറം കൊളോത്ത്’ വീട്ടിൽ മുഹമ്മദ് അസറുദ്ദീൻ (28 ), AR നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടിൽ താഹിർ (27 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും,മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുവും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും കണ്ടെടുത്തു .
ഇവർ ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുകൾ കൊണ്ട് വന്ന് കരിപ്പൂർ എയർപോർട്ടിലും, കേരളത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തി വരികയാണന്നും, സ്ത്രീകളെ ഉപയോഗിച്ചാണ് കാറിൽ ലഹരിക്കടത്ത് നടത്തുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു ദിവസമായി കരിപ്പൂർ എയർ പോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവിൽപ്പന നടത്തിയതായി പ്രതികൾ പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട് ലഹരി വില്പന നടത്തിവരുന്ന മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്.
റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്, അസി. എക്സൈസ് ഇൻസ്പെകടർ ദിനേശ് ടി , പ്രിവൻ്റീവ് ഓഫീസർ സുഭാഷ് .വി , സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, ദിദിൻ, അരുൺ, ജിഷ്നാദ്, റജി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പങ്കെടുത്തു, ഈ കേസിലെ പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്യുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




