Section

malabari-logo-mobile

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുക: കേരള പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് ആക്ഷന്‍ കൗണ്‍സില്‍

HIGHLIGHTS : Take strong action against aggressors and provide protection to health workers: Kerala Public Health Staff Action Council

മലപ്പുറം: നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്‍ട്രലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരടങ്ങുന്ന ആരോഗ്യ സംഘത്തെ അക്രമിക്കുകയും വാക്‌സിനേഷന്‍ സംഘത്തെ അസഭ്യം പറയുകയും ചെയ്ത അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള പബ്ലിക് സ്റ്റാഫ് ആക്ഷന്‍ കൗണ്‍സില്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം വാക്‌സിനേഷന്‍ ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലെക്ക് കടക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

sameeksha-malabarinews

പുഷ്പലത, സുനു, ഷീബ വി.ടോം, ലൈജു ഇഗ്‌നേഷ്യസ്, ഷാഹുല്‍ ഹമീദ്, പ്രമോജ്, രാജേഷ്,ഫ്രാന്‍സിസ്, അബ്ദുല്‍അസീസ്എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!