Section

malabari-logo-mobile

അബ്ദുള്ളക്കുട്ടിക്കെതിരായ യൂത്ത്ലീഗ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

HIGHLIGHTS : CM directs probe into Youth League complaint against Abdullakutty

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാര്‍ തീവ്രവാദിയാക്കി പ്രസ്താവനയിറക്കിയ ബി.ജെ.പി ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത്ലീഗ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടി. അന്വേഷിച്ച് തുടര്‍ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

sameeksha-malabarinews

തിരൂരങ്ങാടി പോലീസിലും ജില്ലാ പോലീസ് മേധാവിക്കും നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും സിവില്‍ കേസാണെന്നും കോടതി നിര്‍ദ്ദേശമില്ലാതെ കേസെടുക്കാനാകില്ലെന്നും പറഞ്ഞ് ഓഴിവാക്കിയതിനെ തുടര്‍ന്നാണ് റസാഖ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സ്വാതന്ത്ര്യ സമര സേനാനിയെ തീവ്രവാദിയാക്കുക വഴി രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്നും വര്‍ഗ്ഗീയ ലഹളയും വിഭാഗീയതയും ലക്ഷ്യമിട്ടാണ് അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയെന്നും ഇത് സിവില്‍ കേസല്ലെന്നും ഐ.പി.സി 153 എ വകുപ്പ് പ്രകാരവും മറ്റും കേസെടുക്കാവുന്നതാണെന്നും റസാഖ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!