
കോഴിക്കോട് : മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയുടെ ടാബ് മോഷ്ടിച്ചയാൾ പിടിയിൽ. രാമനാട്ടുകര ചെറായിൽ വീട്ടിൽ ജന്നിഫർ ലൂക്ക് ജോണി (36)നെ യാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വെള്ളിയാണ് സംഭവം. ആശുപത്രിയുടെ എൻട്രി ഗേറ്റിന് സമീപത്തെ ഇരിപ്പിടത്തിൽ വച്ചി രുന്ന ടാബാണ് പ്രതി മോഷ്ടിച്ചത്. വിദ്യാർഥിയുടെ പരാതിയിൽ മെഡി.കോളേജ് പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ ക്കുറിച്ച് വിവരം ലഭിച്ചത്.
ജന്നിഫർ ലൂക്ക് ജോണി ഐമാരായ മെഡിക്കൽ കോളേജ് എസ് അരുൺ, ഭവിത, മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസി. കമീഷണർ ബിജുവിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ റഷീദ, വിഷ്‌ലാൽ, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





