വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു

മുക്കം : റോഡിലൂടെ നടന്നുപോവുക യായിരുന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തിനടുത്ത കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹൻ (53) ആണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. നടന്നുപോകവെ പന്നി ഓടിവന്ന് കുത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഷീബയെ അരീക്കോട് ഗവ. ആശു പത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കാലിന് അഞ്ച് തുന്നലിട്ടിട്ടുണ്ട്.

പ്രദേശത്ത് കാട്ടുമൃഗ ശല്യം രൂക്ഷമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top