ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

നാദാപുരം : സംസ്ഥാനപാതയിൽ ടൗണിലിറങ്ങിയ പന്നിയെ വാഹനമിടിച്ചു. പരിക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വ്യാഴം രാവിലെ 8.45-ഓടെയാണ്. നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിൽ കസ്തൂരികുളം പെട്രോൾ പമ്പിന് സമീപം പന്നിയിറങ്ങിയത്. വാഹനം ഇടിച്ച് പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ പന്നിയെ ഓടിക്കൂടിയ നാട്ടുകാർ കയർ കെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു.

നാദാപുരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അരൂർ സ്വദേശി ഷൂട്ടർ പ്രദീപനെ വിളിച്ചുവരുത്തി 9.20-ഓടെ വെടിവച്ച് കൊന്നു. നാദാപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതിനിടെയാണ് പന്നി ഇറങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top