Section

malabari-logo-mobile

ടി. പത്മനാഭന്റെ ജീവിതകഥ പ്രമേയമായ സിനിമ ‘നളിനകാന്തി’ ജനു 6 ന് പ്രദർശനത്തിനെത്തുന്നു

HIGHLIGHTS : T. Padmanabhan's biopic 'Nalinakanthi' to release on Jan 6

സാഹിത്യസപര്യയിൽ എഴുപത്തഞ്ചിലധികം വർഷങ്ങൾ പിന്നിട്ട മലയാളത്തിന്റെ അഭിമാനം ടി. പത്മനാഭന്റെഎഴുത്തും ജീവിതവും പ്രമേയമാകുന്ന സിനിമ നളിനകാന്തി ജനുവരി ആറാം തീയതി രാവിലെ 8. 30 ന് കണ്ണൂർസവിത ഫിലിം സിറ്റിയിൽ പ്രദർശനത്തിനെത്തും. ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം ടി. പത്മനാഭനുംചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകരും ഒപ്പം പ്രേക്ഷകരും ആദ്യപ്രദർശനം കാണും. പ്രവേശനം സൗജന്യം.

1948 മുതൽ മലയാളകഥയിൽ നിറഞ്ഞുനിൽക്കുന്ന ടി. പത്മനാഭൻ ഇന്നും ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പംകഥകളെഴുതി എഴുത്തിൽ സജീവമാണ്. നളിനകാന്തിയെന്ന് പേരിട്ടിട്ടില്ലെങ്കിലും നളിനകാന്തിയെന്ന വിളിപ്പേരിൽഅറിയപ്പെടുന്ന വീട്ടിലെ എഴുത്തുകാരന്റെ ചിട്ടകളും എഴുത്തുജീവിതവും ഫീച്ചർ ഫിലിമിന്റെ സാധ്യതകൾഉപയോഗപ്പെടുത്തി പ്രേക്ഷകരിലെത്തിക്കുകയാണ് സംവിധായകൻ സുസ്‌മേഷ് ചന്ത്രോത്ത്.

sameeksha-malabarinews

എഴുത്തുകാർ ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരെക്കുറിച്ച് സിനിമകളുണ്ടാവുന്നത് അപൂർവ്വമാണ്. അത്തരംശ്രമങ്ങൾ മറ്റാരും ഏറ്റെടുക്കാത്തതുകൊണ്ടാണ് ഉദ്യമത്തിന് മുതിർന്നത്. ഏവർക്കും ഇഷ്ടപ്പെടുന്നവിധത്തിൽ ഒരു പത്മനാഭൻ കഥ പോലെയാണ് സിനിമയുടെ ആഖ്യാനം നിർവ്വഹിച്ചിട്ടുള്ളത്. പ്രേക്ഷകർ അത്സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസംഗവേദികളിലും ടി. വി അഭിമുഖങ്ങളിലും മാത്രം മലയാളി കണ്ടിട്ടുള്ളഎഴുത്തുകാരന്റെ വ്യക്തിജീവിതത്തിലെ വേറിട്ട നിമിഷങ്ങളും വർത്തമാനങ്ങളും സിനിമയിൽ കാണാം.’ സംവിധായകൻ പറയുന്നു.

കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ നളിനകാന്തി നിർമ്മിച്ചിട്ടുള്ളത് ടി. കെ ഗോപാലനാണ്. ലെൻസ്ആൻഡ് പേപ്പർ മീഡിയയാണ് നിർമ്മാണസഹകരണം.

കേരളം കണ്ട മികവുറ്റ സർഗ്ഗപ്രതിഭ ടി. കെ പത്മിനിയുടെ ജീവിതകഥപത്മിനിയെന്ന പേരിൽവെള്ളിത്തിരയിലെത്തിച്ച സുസ്‌മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് നളിനകാന്തി. ടി. കെപത്മിനിയായി തിരശ്ശീലയിൽ പകർന്നാടിയ ചലച്ചിത്രതാരം അനുമോൾ ടി. പത്മനാഭനൊപ്പം കഥാചിത്രത്തിലെ നായികാവേഷമണിയുന്നു. ഒപ്പം കഥകളി നടനും ചലച്ചിത്രനടനുമായ കാർത്തിക്മണികണ്ഠൻ, ടി. പത്മനാഭന്റെ സന്തതസഹചാരിയായ രാമചന്ദ്രൻ, പത്മാവതി എന്നിവരും സിനിമയിൽനിർണ്ണായകവേഷത്തിലെത്തുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം പകർന്നിട്ടുള്ളത് ചാരുലത, ബാലേ തുടങ്ങിയ ആൽബങ്ങളിലൂടെ ശ്രോതാക്കളുടെ മനം കവർന്ന സുദീപ് പാലനാടാണ്. കലാമണ്ഡലംസംഗീതവിദ്യാർത്ഥിനിയായ അനഘ ശങ്കർ നളിനകാന്തിയിലൂടെ ആദ്യമായി സിനിമയിൽ പിന്നണി പാടുന്നു. ഛായാഗ്രഹണം : മനേഷ് മാധവൻ, സെക്കന്റ് യൂണീറ്റ് കാമറാമാൻ : പ്രവീൺ പുത്തൻപുരയ്ക്കൽ, എഡിറ്റിംഗ് : രിഞ്ചു ആർ. വി, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, വി. എഫ്. എക്‌സ് : സഞ്ജയ് എസ്, സൗണ്ട് മിക്‌സിംഗ് : ബിജു പി ജോസ്, സിങ്ക് സൗണ്ട് : ബിനു ഉലഹന്നാൻ, ആലാപനം : ദീപ പാലനാട്, സുദീപ് പാലനാട്, അനഘശങ്കർ, ഡബ്ബിംഗ് : എസ്. എൻ സ്വാമി, ഷിബു ചക്രവർത്തി, ഇന്ദിര കെ. കെ, സുമേഷ് സീയെൻ, ഷിജി ഷിബുചക്രവർത്തി, പവൻ ശ്രീകുമാർ.

മേക്കപ്പ് : രാജി പി. ആർ, കളറിസ്റ്റ് : രമേഷ് അയ്യർ, ടൈറ്റിൽ ഡിസൈൻ : മനോജ് ഗോപിനാഥ്, പബ്ലിസിറ്റിഡിസൈൻ : ശ്രീരാജ് ടി. വി

ടി. പത്മനാഭന്റെ കഥാമുഹൂർത്തങ്ങളും ജീവിതമുഹൂർത്തങ്ങളും ഇഴ ചേർത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള സിനിമവിവിധ സ്ഥലങ്ങളിലായി നാല് ഷെഡ്യൂളിലാണ് പൂർത്തിയായിട്ടുള്ളത്. കണ്ണൂരിലെ പ്രദർശത്തിനുശേഷംകേരളത്തിലെ എല്ലാ നഗരങ്ങളിലെയും തീയേറ്ററുകളിൽ നളിനകാന്തി പ്രദർശനത്തിനെത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!