ടി ഒ സൂരജിന്റെ കോടികളുടെ ആസ്തി കണ്ടുകെട്ടി

തിരുവനന്തപുരം: മുന്‍ ഐഎഎസ് ഓഫീസര്‍ ടി ഒ സൂരജിന്റെ ആസ്തികള്‍ കണ്ടുകെട്ടി. 8.8 കോടിയുടെ ആസ്തികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നടപടി.

നാലു വാഹനങ്ങളും 23 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. 2014 ലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറികൂടിയായിരുന്നു അദേഹം.