കുവൈത്തില്‍ 40 കോടി തട്ടിയെടുത്ത 2 മലയാളികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിയ മലയാളികള്‍ പിടിയിലായി.

അറസ്റ്റിലായത് ചങ്ങനാശേരി, ഹരിപ്പാട് സ്വദേശികളാണ്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 40 കോടിയോളം രൂപ തട്ടിയെടുത്തതിനാണ് ഇവര്‍ക്കെതിരെ അധികൃതര്‍ പരാതി നല്‍കിയത്.

അതെസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.