Section

malabari-logo-mobile

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

HIGHLIGHTS : കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. വിജിലന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്. വഞ്ചന, അഴിമതി, ഗൂഢാ...

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. വിജിലന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പിനി എംഡി സുമിത് ഗോയല്‍, ആര്‍ ബി സി കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായത്.
സൂരജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കിയത്. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരമുള്ള ഉത്തരവ് മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യം ചെയ്യലിന് ശേഷം ടി ഒ സൂരജ് പറഞ്ഞത്.

sameeksha-malabarinews

ഈ കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിമിനെയും നിര്‍മ്മാണക്കമ്പിനിയായ ആര്‍ഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!