Section

malabari-logo-mobile

തകര്‍ന്ന പരപ്പനങ്ങാടി-കടലുണ്ടില്‍ കുത്തിയിരിപ്പു സമരവുമായി ബിജെപി

HIGHLIGHTS : പരപ്പനങ്ങാടി: തകര്‍ന്ന കടലുണ്ടി റോഡിലെ കുഴികളില്‍ കുത്തിയിരിപ്പ് സമരവുമായി ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. 2012-ല്‍ കന്‍സ്ട്രക്ഷന്‍ കോര...

പരപ്പനങ്ങാടി: തകര്‍ന്ന കടലുണ്ടി റോഡിലെ കുഴികളില്‍ കുത്തിയിരിപ്പ് സമരവുമായി ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. 2012-ല്‍ കന്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച റോഡാണ് നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം തകര്‍ന്നത്. വര്‍ഷം തോറും അറ്റകുറ്റപ്പണികള്‍ നടത്തുന്നതടക്കം മഴയില്‍ പൊളിഞ്ഞ് വാരിക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍
. സമരം ബിജെപി ഒ ബി സി മോര്‍ച്ചാ ജില്ലാ അദ്ധ്യക്ഷന്‍ മനോജ് പാറശേരി ഉല്‍ഘാടനം ചെയ്തു. ദീപ പുഴക്കല്‍, മനോജ് മണ്ണില്‍, കെ പി വല്‍സരാജ്, സജ്‌നാ ദാസ്,ശ്രീരാഗ്, പി വി തുളസിദാസ്, ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!