Section

malabari-logo-mobile

ദേവധാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി

HIGHLIGHTS : synthetic turf and indoor court at Deodhar School; 2.45 crore administrative sanction

താനൂര്‍ ദേവധാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്.

ഫിഫ നിഷ്‌കര്‍ഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. ചുറ്റുമതിലിന് 6 മീറ്റര്‍ ഉയരമുണ്ടാവും. ഇതോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഇന്‍ഡാര്‍ കോര്‍ട്ടിന് 32.70 മീറ്റര്‍ നീളവും 19.80 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ എടുത്തു മാറ്റാവുന്ന വിധത്തില്‍ ബാസ്‌ക്കറ്റ്ബോള്‍ പോസ്റ്റും വോളിബോള്‍ പോസ്റ്റും സ്ഥാപിക്കും.

sameeksha-malabarinews

സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പ്രവര്‍ത്തന ചുമതല. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!