
തിരുരങ്ങാടി : ആമ്പല്‍ പാടത്ത് ചെറുമുക്ക് -ജിഗര്‍ ബോയ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് അഖില കേരള നീന്തല്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതില്‍ പരം ടീമുകള്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ മത്സരം കാണാനെത്തി. നീന്തല്‍ മത്സരം തിരുരങ്ങാടി ബ്ലോക് പഞ്ചായത്ത് അംഗം ഒള്ളക്കന്‍ സഹറാ ശിഹാബ് ഫ്‌ലാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ വളപ്പില്‍ സക്കിര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ചെറു മേലകത്ത് ബാലന്‍, ഒള്ളക്കന്‍ സിദീഖ്, സൗദാ മരക്കാരുട്ടി അരീക്കാട്ട്, പി കെ ഇസ്മായില്‍, ഒള്ളക്കന്‍ ശിഹാബ്, എ കെ മരക്കാരുട്ടി, മുസ്തഫ ചെറുമുക്ക്, പനക്കല്‍ ബഷീര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ ഒന്നും രണ്ടു സ്ഥാനക്കാരായ സേവന പടിഞ്ഞാറെപ്പാടം, തിരൂര്‍ക്കാട്, മുന്നാം സ്ഥാനം ആസാന്‍ ചെമ്മാടും അര്‍ഹരായി. വിജയികള്‍ക്കുള്ള സമ്മാനം ക്ലബ് അംഗങ്ങളുടെ നേത്രതത്തില്‍ വിതരണം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




