
മലപ്പുറം: അങ്ങാടിപ്പുറം ചെരക്കാപറമ്പ് യുവചൈതന്യ ക്ലബ്ബും ഡോ : ഇ എം ഹനീഫ ഫൗണ്ടേഷനും ചേര്‍ന്ന് ജൂലൈ 21 ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 11 മണി വരെ യുവ ചൈതന്യ ക്ലബ്ബില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും നിപ്പ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതും ആരോഗ്യ പരിപാലനത്തില്‍ സ്ത്രീകള്‍ മുന്‍നിരയില്‍ വരേണ്ടത് അത്യാവശ്യമാണെന്നും ഡോ :ഇ എം ഹനീഫ ബോധവത്കരണ ക്ലാസ്സില്‍ ഓര്‍മിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ ബഷീര്‍ തൂമ്പലാക്കടന്‍ ഉല്‍ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികള്‍ ആയ ശരീഫ് കൂനകുറ്റി,നിയാസ്,സിബി, സൈനുല്‍ ആബിദ്, ഷംഷാദ്, ഷുഹൈബ്, ജാബിര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




