സ്വീറ്റ് ഗാര്‍ലിക് സോസ്…….

ആവശ്യമായ ചേരുവകള്‍:-

ഉണക്കമുളക് – 10/12
വെളുത്തുള്ളി – 8/10
സോയ സോസ് – 1 ടേബിള്‍സ്പൂണ്‍
റൈസ് വിനാഗിരി – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ഉണക്കമുളക് തണ്ട് കളഞ്ഞ് ഒരു പാത്രത്തില്‍ വയ്ക്കുക, ശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. ഏകദേശം 15-20 മിനിറ്റ് ഇത് കുതിരാന്‍ വയ്ക്കുക. ശേഷം ഇതെടുത്ത് ബ്ലെന്‍ഡറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി,സോയ സോസ്, റൈസ് വിനാഗിരി, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് സ്മൂത്തായി നന്നായ് അടിച്ചെടുക്കുക.
മറ്റൊരു പാനില്‍ ഇടത്തരം ചൂടില്‍ എണ്ണ ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാല്‍ മിക്സ് ചെയ്ത മുളക് വെളുത്തുള്ളി പേസ്റ്റ് അതിലേക്ക് ഒഴിക്കുക. ഏകദേശം 5-7 മിനിറ്റ് അല്ലെങ്കില്‍ ചെറുതായി കട്ടിയാകുന്നതുവരെ സോസ് വേവിക്കുക. ശേഷം രുചിച്ചുനോക്കി ആവശ്യമെങ്കില്‍ ചേരുവകള്‍ ചേര്‍ക്കാം. സ്വീറ്റ് ഗാര്‍ലിക് സോസ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top