Section

malabari-logo-mobile

രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍; സ്വപ്ന സുരേഷിന്റേത് അനധികൃത നിയമനം, ഒന്നും തന്റെ അറിവോടെയല്ല’; എച്ച്.ആര്‍.ഡി.എസ് മുന്‍ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍

HIGHLIGHTS : Swapna Suresh's illegal appointment; Former President of HRDS S. Krishnakumar

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെ അല്ലെന്ന് എച്ച്.ആര്‍.ഡി.എസ് മുന്‍ പ്രസിഡന്റ് എസ് കൃഷ്ണകുമാര്‍. തൊടുപുഴയിലെ ഓഫിസില്‍ എത്തിയാണ് എച്ച്.ആര്‍.ഡി.എസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നല്‍കിയത് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അജി കൃഷ്ണന്റെ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരള റജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിനു പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടര്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

sameeksha-malabarinews

നീതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും അനധികൃത നിയമനങ്ങള്‍ നടത്തിയതും സെക്രട്ടറിയായ അജി കൃഷ്ണനും കൂട്ടാളികളും ചേര്‍ന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!