Section

malabari-logo-mobile

റഷ്യ ഒരാഴ്ചയ്ക്കുള്ളില്‍ ഉക്രെനെ ആക്രമിച്ചേക്കുമെന്ന് ബൈഡന്‍

HIGHLIGHTS : Biden says Russia could attack Ukraine in a week

രാഴ്ചയ്ക്കുള്ളില്‍ ഉക്രെയ്ന്‍ ആക്രമിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഉടന്‍ തന്നെ ഇത് സംഭവിക്കുമെന്നും, ആക്രമണത്തിന് കാരണം സൃഷ്ടിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാന്നെനും ബൈഡന്‍ ആരോപിച്ചു. യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, റൊമാനിയ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ഫോണ്‍ കോളിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യ സംഘര്‍ഷം തെരഞ്ഞെടുത്താല്‍ ഏകോപിത രീതിയില്‍ നേരിടുമെന്ന് നേതാക്കള്‍ പ്രതിജ്ഞയെടുത്തു. നാറ്റോയുടെ കിഴക്കന്‍ ഭാഗത്തെ പ്രതിരോധവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.

sameeksha-malabarinews

റഷ്യയ്ക്ക് നയതന്ത്ര പരിഹാരം സാധ്യമാണ്. എന്നാല്‍ മോസ്‌കോ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ കടുത്ത ശിക്ഷകള്‍ നടപ്പാക്കാന്‍ വാഷിംഗ്ടണും യൂറോപ്യന്‍ സഖ്യകക്ഷികളും തയ്യാറാണെന്ന് ബൈഡന്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഫെബ്രുവരി 24 ന് യൂറോപ്പില്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഫെബ്രുവരി 24 ന് യൂറോപ്പില്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ബൈഡന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!