Section

malabari-logo-mobile

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെര്‍മാന്‍

HIGHLIGHTS : Premkumar Chalachithra Academy Vice Chairman

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് നിയമനം.

തിരുവനന്തപുരം സ്വദേശിയായ പ്രേംകുമാര്‍ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

sameeksha-malabarinews

പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1967 സെപ്റ്റംബര്‍ 12ന് ജനിച്ച പ്രേം കുമാര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മലയാളി സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന ബീനാ പോളിനു പകരമാണു പ്രേം കുമാറിന്റെ നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ കമലിന് പകരം സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!