Section

malabari-logo-mobile

യൂനിസ് കൊടുങ്കാറ്റ്; യൂറോപ്പില്‍ കനത്ത നാശനഷ്ടം, എട്ട് മരണം

HIGHLIGHTS : Eunice storm; Heavy damage in Europe, eight deaths

യൂനിസ് കൊടുങ്കാറ്റില്‍ യൂറോപ്പില്‍ കനത്ത നാശനഷ്ടം. മണിക്കൂറില്‍ 196km (122 മൈല്‍) വരെ റെക്കോര്‍ഡ് വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കൊടുങ്കാറ്റില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ലോണ്ടനില്‍ 30 കാരി കാറിന് മുകളില്‍ മരം വീണ് മരിച്ചു. ഇവിടെ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ 50 വയസ് പ്രായമുള്ള ഒരാളും മരിച്ചതായി മെര്‍സിസൈഡ് പൊലീസ് അറിയിച്ചു.

sameeksha-malabarinews

ബ്രിട്ടന് അപ്പുറം, നെതര്‍ലന്‍ഡ്സില്‍ മരം വീണു മൂന്നു പേരും തെക്കുകിഴക്കന്‍ അയര്‍ലന്‍ഡില്‍ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെല്‍ജിയത്തില്‍ 79 വയസ്സുള്ള ഒരു കനേഡിയന്‍ കൊല്ലപ്പെട്ടു. നെതര്‍ലന്‍ഡ്സിന്റെ വടക്കന്‍ പ്രവിശ്യയായ ഗ്രോനിംഗനില്‍ അഡോര്‍പ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തില്‍ കാര്‍ ഇടിച്ച് ഒരു വാഹനയാത്രികന്‍ മരിച്ചു.

ലണ്ടനിലെന്നപോലെ, തെക്കന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു, നിരവധി സ്‌കൂളുകള്‍ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു, ഉയര്‍ന്ന തിരമാലകള്‍ തീരത്ത് കടല്‍ഭിത്തികള്‍ തകര്‍ത്തു. അതേസമയം കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലേക്കും, അയര്‍ലണ്ടിലെ 80,000 പ്രോപ്പര്‍ട്ടികളിലേക്കും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികള്‍ പറഞ്ഞു.

യുകെ തലസ്ഥാനത്തിന് ചുറ്റും, കൊടുങ്കാറ്റില്‍ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ മില്ലേനിയം ഡോമിലെ മേല്‍ക്കൂരയുടെ വലിയൊരു ഭാഗം കാറ്റില്‍ തകര്‍ന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!