ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ച; ജില്ലാ ഫയര്‍ ഓഫീസറെ സ്ഥലംമാറ്റി

പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന റിപ്പോര്‍ട്ടില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ. ഋതീജിനെ തൃശൂര്‍ വിയൂര്‍ അക്കാദമിയിലേക്ക് സ്ഥലം മാറ്റി. ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനം ഇല്ലായ്മയില്‍ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി.

പാലക്കാട് സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ഹിദേഷിനെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫിസര്‍ ജോമി ജേക്കബിനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി. മലപ്പുറം ജില്ലാ ഫയര്‍ ഓഫിസര്‍ ടി. അനൂപ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറായി ചുമതലയേല്‍ക്കും.

റീജിയണല്‍ ഫയര്‍ ഓഫിസറുടെ അന്വേഷണത്തില്‍ ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

 

Share news
error: Content is protected !!
Scroll to Top