
ബേപ്പൂര്‍ : നിര്‍മാണം നടക്കുന്ന വീടിന്റെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് കട ത്തിയ കേസില്‍ രണ്ടുപേരെ മാറാട് പൊലീസ് അറസ്റ്റ്‌ചെ യ്തു. ബേപ്പൂര്‍ നടുവട്ടം ചേനോത്ത് (ജിയുപി സ്‌കൂളിന് സമീപം ‘റാബിയ മന്‍സില്‍’ വീടിന്റെ മുപ്പതിനായിരം രൂപ യോളം വില വരുന്ന ഗേറ്റ് മോ ഷ്ടിച്ച അരക്കിണര്‍ പാലശ്ശേരി മഠം സലീം (47), ബേപ്പൂര്‍ വെസ്റ്റ് മാഹി ചേനോടൊത്ത് നിഖില്‍
(32) എന്നിവരാണ് പിടിയി ലാ യത്.
മാറാട് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു, എസ്‌ഐമാ രായ അജിത്, സാബു എന്നി വരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടി കുടിയത്. പ്രതികള്‍ക്കെതി രെ ഫറോക്ക്, മാറാട്, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




