എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

ഫറോക്ക് : സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലുള്‍പ്പെട്ട രണ്ട് യുവാക്കളെ 50.450 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നല്ലളം പൊലീസ് അറസ്റ്റ്‌ ചെയ്തു. ബേപ്പൂര്‍ തെക്കേടത്ത് പറമ്പ് മാമന്റെ കത്ത് ഉബൈദ് (28), ബേപ്പൂര്‍ മേലെതൊടി അധികാരി വി ട്ടില്‍ എ വി അര്‍ഷാദ് (30) എന്നിവരെയാണ് ബിസി റോ ഡില്‍ ചെറുവണ്ണൂര്‍ മധുര ബസാര്‍ ഓട്ടുകമ്പനിക്ക് സമീ പം ക്ലബ്ബായി ഉപയോഗിച്ചിരു ന്ന കെട്ടിടത്തില്‍നിന്ന് പിടികൂ ടിയത്.

നല്ലളം എസ്‌ഐമാ രായ പ്രദീപ്, മനോജ് കുമാര്‍, സിപിഒ രജിന്‍, ഹോം ഗാര്‍ഡ് ശിവാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കള്‍ പുലര്‍ച്ചെയാ ണ് കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് കോട തിയില്‍ ഹാജരാക്കിയ പ്രതി കളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top