ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട് : ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിൽ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി കരുവന്റകം പറമ്പ് വീട്ടിൽ ശ്യാംകുമാറി(29)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റു ചെയ്തത്.

2022, 2019 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂർ ജയിലിലടച്ചു.

വെള്ളയിൽ സിഐ സുജിത്, എസ്ഐ രാധാകൃഷ്ണൻ, എഎ സ്പെ‌ഐ ബൈജു ചെറിയകടവത്ത്‌, എസ്‌സിപിഒ ഷിഹാബ്, സി പിഒമാരായ മധു, ബിജു എന്നിവരാണ് പ്രതിയെ പിടിച്ചത്.

Share news
error: Content is protected !!
Scroll to Top