യുവതിയെ പീഡിപ്പിച്ച ശേഷം സ്വർണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട് : യുവതിയെ പീഡിപ്പിച്ച് സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീലി (34)നെയാണ് ടൗൺ പൊലീസ് പിടികൂടിയത്.

നാദാപുരം സ്വദേശിനിയുമായി സമുഹമാധ്യമം വഴിയാണ് ഇയാൾ പരിചയത്തിലായത്. കഴിഞ്ഞ ഏപ്രിലിൽ നഗരത്തിലെ ഹോട്ടലിൽവച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും ആറ് പവൻ കൈക്കലാക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

പ്രതിക്കെതിരെ സമാനമായ മറ്റൊരു പരാതികൂടി ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സമൂഹമാധ്യമം വഴി നിരവധി സ്ത്രീകളുമായി ഇത്തരത്തിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ, എസ്ഐ മീജോ ജോസ്, എസ്‌സി പിഒ വിജീഷ്, ജിനേഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top