ഇന്ത്യ ടി20ലോകകപ്പ് ഫൈനലില്‍, സെമിയിലും സഞ്ജു താരം

മുംബൈ: ടി20 ലോകകപ്പ് സെമി ഫെെനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫെെനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 253 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ഇന്ത്യയുടെ വമ്പൻ ജയത്തിൽ കരുത്തായത് സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമായിരുന്നു. 42 പന്തിൽ 89 റൺസുമായി സഞ്ജു നൽകിയ തുടക്കം ഇന്ത്യക്ക് കരുത്തായി മാറുകയായിരുന്നു. 8 ഫോറും 7 സിക്സും ഉൾപ്പെടെയാണ് മലയാളി താരം കസറിയത്. കളിയിലെ താരമായി മാറാനും സ‍ഞ്ജുവിനായി. തുടർച്ചയായ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് സഞ്ജു നേടിയെടുത്തത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്.

Share news
error: Content is protected !!
Scroll to Top