
താനൂർ: കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണ് താനൂരിൽ സ്ഥാപിതമാകുന്നത്. മന്ത്രി വി അബ്ദുറഹ്മാൻ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് വാനനിരീക്ഷണ കേന്ദ്രവും, ജ്യോതിശാസ്ത്ര പഠനകേന്ദ്രവും നിർമ്മിക്കുന്നത്.
നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ കീഴിൽ വരുന്ന ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായിട്ടാണ് ഈ വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് ഈ വാന നിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്.
അടിസ്ഥാന ജ്യോതിശാസ്ത്രവും, വാനനിരീക്ഷണ തത്ത്വങ്ങളും, മറ്റ് ഉപകരണങ്ങളുടെയും അടിസ്ഥാനതത്വം മനസ്സിലാക്കുന്ന പ്രദർശിനികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ, വാന നിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപ്പേർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലിസ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. കൂടാതെ 12 ഇഞ്ച് ടെലസ്കോപ്പും റിഫ്രാക്റ്റീവ് റെസ്കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും ഉൾപ്പെടുന്നു.
വാനനിരീക്ഷണ കേന്ദ്രം കേരളത്തിന്റെ തന്നെ ജ്യോതിശാസ്ത്ര നിരീക്ഷണത്തിനും പഠനത്തിനും മുതൽക്കൂട്ടാവുന്ന ഒരു സ്ഥാപനമാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




