പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് : പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. കല്ലായി സ്വദേശി കെ ടി ഹൗസിൽ ഷാഹരീഷി(30)നെയാണ് പിടിച്ചത്.

മയക്കുമരുന്ന് കേസിൽ ജില്ലാ ജയിലിലായിരുന്ന പ്രതിയെ പല്ലു വേദനയെ തുടർന്നാണ് ബീച്ച് ഗവ.ജനറൽ ആശുപത്രിയിൽ എത്തിച്ച ത്. സിറ്റി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് എത്തിച്ചത്. ഡോക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് തിരി കെ പോകാൻ ശ്രമിക്കുന്നതിനിടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസുകാ രായ അഭിത്താൽ, അഭിജിത്ത് എന്നിവർ പ്രതിയെ ടാഗോർ ഹാളി നടുത്തുവച്ച് സാഹസികമായി കീഴ്പ്പടുത്തി. ഓട്ടത്തിനിടയിൽ വീണ് ഒരു പൊലീസുകാരന് സാരമായി പരിക്കേറ്റു.

എരഞ്ഞിപ്പാലം മിനി ബൈപാസി നടുത്തുള്ള സെയിൽസ് ടാക്സ് റോഡി ലുള്ള സ്വകാര്യ ലോഡ്മിൽ വച്ചാണ് 25 ഗ്രാം എംഡിഎംഎയുമായി പ്രതിയും സുഹൃത്തുക്കളും നടക്കാവ് പൊലീസിൻ്റെ പിടിയിലായത്.

നഗരത്തിലെ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ഏറെനാളുകളായി ഇവർ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു. ദുബായിലായിരുന്ന ഷാഹരീഷിന് അവിടെയും എംഡിഎംഎ കൈവശം വച്ചതിന് കേസുണ്ട്. 17 മാസത്തെ ജയിൽവാസത്തിന് ശേഷം കേരളത്തിലേക്ക് വിട്ടതായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top