
കൊച്ചി : എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ടൗൺ പരിസരത്ത് നടത്തിയ പരിശോധനയിൽ 52 ലിറ്റർ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. മലപ്പുറം തിരൂർ വെള്ളാഞ്ചേരി വീട്ടിൽ ഷഫീഖാണ് (അൽകു) പിടിയിലായത്.
15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും (37.7 ലിറ്റർ) പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.
ടൗൺ പരിസരങ്ങളിൽ രാത്രി 12നുശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടുണ്ട്.
മദ്യവിൽപ്പനയിലൂടെ ലഭിച്ച പേരാണ് ‘അൽകു’. റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി ജി അമൽദേവ്, ജിബിനാസ്, വി എച്ച് പ്രവീൺകുമാർ, എസ് കനക എന്നിവരാണ് പ്രതിയെ പിടി കൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




