കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

താനൂർ : കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി. കുന്നുംപുറം മോര്യയിൽ കുളങ്ങത്ത് യുസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറ്റിലാണ് പുതിയകടപ്പുറം സ്വദേശി അസീസ് അബദ്ധത്തിൽ വീണത്.

വിവരം ലഭിച്ചതിനെ തുടർന്ന് താനുരിൽനിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി. 60 അടി താഴ്ചയുള്ള കിണറ്റിൽ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ പി സജിത്ത് ഇറങ്ങി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എ സജീമിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സജീഷ് കുമാർ, അർഷി ദ്, ശ്രീജിത്ത്, ഉമ്മർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top