കോട്ടക്കൽ നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ പരിശോധന

കോട്ടക്കൽ : നഗരസഭ ഹെൽത്ത് എൻഫോഴ്സസ്മെന്റ് നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകൾ, കൂൾ ബാറു കൾ, മറ്റു കച്ചവടസ്ഥാപനങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളായ പഴകിയ ചോറ്, ചിക്കൻ ഫ്രൈ, ബീഫ് ചില്ലി, മാത്സ്യം, പഴകിയ എണ്ണ, പാൽ എന്നിവ പിടിച്ചെടുത്തു.

നിരോധിത ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് ക്യാരി ബാഗ്, ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പരിശോധനക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വി പി സക്കീർ ഹുസൈൻ, പബ്ലിക് ഹെൽ ത്ത് ഇൻസ്പെക്ടർമാരായ ആഷ്‌ലിൻ ഡിസിൽവ, എം വി ദേവയാനി എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top