
തേഞ്ഞിപ്പലം : ചേളാരിയിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. ഒരാൾ പിടിയിൽ. പൈങ്ങോട്ടൂർ ചാത്തൻകാവ് ഹാഷിഖ്. സി.സി എന്നയാളാണ് പിടിയിലായത് . പ്രതി കുടുംബം ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ചേലൂപാടം ഉള്ള വീട്ടിൽ നിന്നും പ്രതിയുടെ കാറിൽ നിന്നുമായി സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ 525.153 ഗ്രാം എം.ഡി.എം.എ പിടികൂടി.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെഫോന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ എൻ.നൗഫലിന്റെ നേതൃത്വത്തിലുളള സംഘവും മലപ്പുറം EI & IB എക്സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമ്മീഷണർ സ്കോഡ് അംഗവുമായ ടി.ഷിജുമോന്റെ നേതൃത്വത്തിലുളള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത് .
ഇന്നലെ വൈകുന്നേരം 5 മണിയോടെ പ്രതി താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 496.926 ഗ്രാം എം.ഡി.എം.എ.യും വീടിന് സമീപത്ത് നിർത്തിയിട്ട പ്രതിയുടെ കാർ പരിശോധന നടത്തിയതിൽ രണ്ട് പാക്കറ്റുകളിൽ അടക്കം മൊത്തം 525.153 ഗ്രാം എം.ഡി.എം.എ യും, 225840/- രൂപയും, മൂന്ന് മൊബൈൽ ഫോണുകളും, ഡിജിറ്റൽ ത്രാസും കണ്ടെത്തി. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതാണ്.
ചേലേമ്പ്ര ഭാഗം കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ട് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിൽ നടത്തിവന്ന നിരീക്ഷണങ്ങളുടെ ഫലമായി എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത്.
സംഘത്തിൽ മലപ്പുറം എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ എക്സൈസ് ഇൻസ്പെക്ടർ ജയേഷ് കുമാർ. എ,ആസിഫ് ഇക്ബാൽ. കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ), സബീർ. കെ, സിവിൽ എക്സൈസ് ഓഫീസർ, ധന്യ. കെ. പി വുമൺ സിവിൽ എക്സൈസ് ഓഫീസർ
ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രവീൺ. ഇ, സിവിൽ എക്സൈസ് ഓഫീസർ, അഖിൽ ദാസ്. ഇ, സിവിൽ എക്സൈസ് ഓഫീസർ, സച്ചിൻദാസ്. വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ്കുമാർ. G എന്നിവർ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





