ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

പയ്യോളി : ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് താഴത്തെ വീട്ടിൽ ഹാഫിസ് (22) ആണ് മരിച്ചത്.

ബുധൻ രാത്രി എട്ടോടെയായിരുന്നു അപകടം.നന്തി ഇരുപതാം മൈൽസിൽ വച്ചാണ് അപകടം. റോഡിൽ നിന്ന് തെന്നിയ ബൈക്ക് ടോറസിനടിയിൽപ്പെടുകയായിരുന്നു. യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റോഡ് നിർമാണത്തിലെ അപാകമാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. മാതാവ് : ഷംസി. പിതാവ്: താജുദ്ദീൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top