Section

malabari-logo-mobile

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

HIGHLIGHTS : Sureshan and Sumalatha's heartwarming love story first look poster out May 16 release

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രമായി റിലീസ് ചെയ്യാനുള്ളത് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഒരു സ്പിന്‍ ഓഫ് ചിത്രമാണിത്. മെയ് 16ന് റിലീസാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായും എത്തുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിന്‍ ഊരാളുക്കണ്ടി. സംഗീതം ഡോണ്‍ വിന്‍സെന്റ്.

sameeksha-malabarinews

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വര്‍ണാഭമായി പയ്യന്നൂര്‍ കോളേജില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദദ്ധയാകര്‍ഷിച്ചിരുന്നു. പൂജ ചടങ്ങുകള്‍ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

വരികള്‍ എഴുതുന്നത് വൈശാഖ് സുഗുണനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍. സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിന്‍ മോഹനന്‍, സ്റ്റണ്ട്‌സ് മാഫിയ ശശി, ലൈന്‍ പ്രൊഡ്യൂസേഴ്സ് മനു ടോമി, രാഹുല്‍ നായര്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ് ഡാന്‍സിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയല്‍ എഫ്എക്‌സ്, ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ്.എക്‌സ് പിആര്‍ഒ ആതിര ദില്‍ജിത്തുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!