കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

തൃശൂര്‍:കൊടകര കുഴല്‍പ്പണ കേസില്‍ നടനും ബിജെപി തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ സംഘം ആരായുമെന്നാണ് വിവരം.നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ധര്‍മ്മരാജും സംഘവും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ എത്തിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അതെസമയം കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും.

സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവര്‍ താമസിച്ച ഹോട്ടലുകളിലെത്തിയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top