Section

malabari-logo-mobile

സുരേഷ് ഗോപി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്

HIGHLIGHTS : Suresh Gopi to BJP state core committee

തിരുവനന്തപുരം: സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനോട് സംസ്ഥാന നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ്‌ വിവരം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന കോര്‍ കമ്മറ്റി വിപുലീകരിക്കാനായി അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു. കോര്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം തയ്യാറാക്കിയ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തി ദേശീയ അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

sameeksha-malabarinews

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ താല്‍പ്പര്യം മാനിച്ചാണ് സംസ്ഥാന തേൃത്വം സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്നാണ് വിവരം.

നിലവില്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം കോര്‍ കമ്മിറ്റിയില്‍ വരിക എന്നതായിരുന്നു പാര്‍ട്ടിയിലെ പതിവുരീതി.എന്നാ ആ രീതിക്കാണ് ഇപ്പോള്‍മാറ്റം വരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!