ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി;കൈവിരലുകള്‍ അറ്റു

കോട്ടയം:ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനാണ് ഭര്‍ത്താവിന്റെ വെട്ടേറ്റത്. ഭര്‍ത്താവ് പ്രദീപാണ് മഞ്ജുവിനെ വെട്ടുകത്തി കൊണ്ട് വെട്ടിയത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മഞ്ജുവിനെ അറ്റുപോയ കൈവിരലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്.

ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഈ ക്രൂര സംഭവം നടന്നത്. കരച്ചില്‍ക്കേട്ട് ഓടിക്കൂടിയ നാട്ടുകാരും പഞ്ചായത്ത് അംഗവും ചേര്‍ന്നാണ് മഞ്ജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഓടിപ്പോയ പ്രദീപിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top