കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞു;ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ഡ്രൈവറുടെയും പരിക്കേറ്റ ക്ലീനറുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ടവര്‍ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ച ഡ്രൈവറുടെ മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നും സ്ഥലത്തെത്തിയ അഗ്നിരക്ഷാ യൂണിറ്റാണ് ലോറിയില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്.

 

Share news
error: Content is protected !!
Scroll to Top