Section

malabari-logo-mobile

ഹലാല്‍ വിഷയത്തില്‍ സന്ദീപ് വാര്യരെ തള്ളി സുരേന്ദ്രന്‍; ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് സന്ദീപ്

HIGHLIGHTS : Surendran rejects Sandeep Warrier over halal issue; Sandeep says he is withdrawing his Facebook post

കോഴിക്കോട്: ഹലാല്‍ വിഷയത്തില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഹലാല്‍ ഭക്ഷണത്തിനുപിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ ഹലാല്‍ വിഷയത്തില്‍ താന്‍ നേരത്തെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദിപ് വാര്യര്‍ രംഗത്തെത്തി.

‘കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. യാദൃശ്ചികമല്ല. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

sameeksha-malabarinews

സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം, സന്ദീപ് വാര്യരെ ശക്തമായി വിമര്‍ശിച്ചു. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നിലപാടുമായി ചേര്‍ന്ന് നില്‍ക്കുന്നതാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.സുധീര്‍ പറഞ്ഞു.

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയതോടെ നേരത്തെ ഇട്ട പോസ്റ്റ പിന്‍വലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!